മോഹൻലാൽ മണ്ടൻ, അയാൾ മലയാളം സിനിമാ ഇൻഡസ്ട്രിയെ തന്നെ നശിപ്പിക്കുമായിരുന്നു-ഡോ. ഫസൽ ഗഫൂർ

പെരിന്തൽമണ്ണ: മോഹൻലാലിനെതിരെ വിമർശനവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. മരക്കാർ സിനിമയുടെ ഒടിടി റിലീസ് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഒടിടി പ്ലാറ്റ്‌ഫോമുകൾ കുത്തകകൾക്ക് മാത്രമാണ് ലാഭമുണ്ടാക്കുക, സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിലൂടെ സർക്കാരിനും വലിയ ലാഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തൽമണ്ണ എംഇഎസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മീഡിയ സ്റ്റുഡിയോ-സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.