എസ്.ഡി.പി.ഐ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

എസ് ഡി പി ഐ താനൂർ മുനിസിപ്പൽ പ്രവർത്തക സംഗമം ജില്ലാ പ്രസിഡന്റ് ഡോ : സി എച്ച് അഷ്‌റഫ്‌ ഉത്ഘാടനം ചെയ്യുന്നു.

താനൂർ : നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക എന്ന തലകെട്ടിൽ, എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി നവംമ്പർ പതിനഞ്ച് മുതൽ മുപ്പത് വരെ നടത്തുന്ന മെമ്പർഷിപ്പ് കാംപയിന്റെ ഭാഗമായി എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു,
കഴിഞ്ഞ ദിവസം വൈകിട്ട് താനൂർ വ്യാപാര ഭവനിൽ നടന്ന സംഗമം എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ സി എച്ച് അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു, മുന്നോക്ക സംവരണം, വഖഫ് നിയമനം പി എസ് സിക്ക് വിടുന്ന വിഷയങ്ങളിൽ എല്ലാം കേരളത്തിൽ എൽ ഡി എഫ് യു ഡി എഫ് മുന്നണികൾ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നടത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്ന് ഉത്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു,

മുനിസിപ്പൽ പ്രസിഡന്റ് എൻ പി അഷ്‌റഫ്‌ അദ്ദ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഇ പി കുഞ്ഞിക്കോയ എന്നിവർ സംസാരിച്ചു, മുനിസിപ്പൽ സെക്രട്ടറി ടി പി റാഫി സ്വാഗതവും, ഇ കെ ഫൈസൽ നന്ദിയും പറഞ്ഞു, ജില്ലാ പ്രസിഡന്റായി തിരഞ്ഞടുത്ത ശേഷം ആദ്യമായി താനൂരിലെത്തിയ ഡോ : സി എച്ച് അഷ്‌റഫിനെ മുനിസിപ്പൽ കമ്മറ്റിയും, ഇന്ത്യൻ സോഷ്യൽ ഫോറം ജി സി സി താനൂർ മുനിസിപ്പൽ കൂട്ടായ്മയും മെമന്റോ നൽകി ആദരിച്ചു.