Fincat

കർഷക സമരം വിജയിച്ചതിൽ ആഹ്ലാദ പ്രകടനം നടത്തി

മലപ്പുറം : കർഷക സമരം വിജയിച്ചതിൽ ജില്ലയിൽ വിവിധ മേഖലകളിൽ ജീവനക്കാർ  ആഹ്ലാദം പ്രകടനം നടത്തി. മലപ്പുറത്ത് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എച്ച്. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് . ജിസ്മോൻ വർഗ്ഗീസ്, ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. മഞ്ചേരിയിൽ ജില്ലാ പ്രസിഡണ്ട് പി.ഷാനവാസ് ഉദ്ഘാടനം ചെയ്തു.

1 st paragraph

എ.എസ്. ശ്യാംജിത്ത് , ദിനേഷ് കുമാർ , അബ്ദുസലാം തുടങ്ങിയവർ സംസാരിച്ചു. പെരിന്തൽമണ്ണയിൽ ജില്ലാ ട്രഷറർ എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. അരുൺ , ഓമന ദാസ് തുടങ്ങിയവർ സംസാരിച്ചു. കൊണ്ടോട്ടിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സത്യനാരായണൻ ഉദ്ഘാടനം ചെയ്തു. സീമ, കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു. നിലമ്പൂരിൽ കെ.ആർ.ഡി.എസ്.എ. ജില്ലാ സെക്രട്ടറി ജേക്കബ് സ്‌റ്റീഫൻ ഉദ്ഘാടനം ചെയ്തു. സുനിൽ ,ബിജു, സുജിത തുടങ്ങിയവർ സംസാരിച്ചു.

2nd paragraph