സൗജന്യ ഭക്ഷ്യകിറ്റ് ഇനിയില്ലെന്ന് സർക്കാർ
തിരുവനന്തപുരം: കൊവിഡ് കാലത്ത് സർക്കാർ റേഷൻ കടകൾ വഴി വിതരണം ചെയ്ത സൗജന്യ കിറ്റ് ഇനിയുണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് എല്ലാ കാർഡ് ഉടമകൾക്കും സർക്കാർ സൗജന്യ കിറ്റ് നൽകിയത്.
വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ വിപണിയിൽ ഇടപെടൽ നടത്തുന്നുണ്ട്. സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വിൽക്കുന്ന സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ലെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.
ഒന്നാം പിണറായി സർക്കാരിന്റെ ജനപ്രിയ പദ്ധതികളിൽ ഒന്നായിരുന്നു കൊവിഡ് കാലത്ത് നൽകിയുന്ന സൗജന്യ ഭക്ഷ്യകിറ്റ്. തുടർ ഭരണം ലഭിച്ചതിന് ശേഷവും സർക്കാർ കിറ്റ് വിതരണംം തുടർന്നു. കഴിഞ്ഞ ഓണക്കാലത്താണ് ഒടുവിൽ സൗജന്യ കിറ്റ് ലഭിച്ചത്.