ഇന്ധിരാജി ജന്മദിന അനുസ്മരണം നടത്തി

പൊന്നാനി: പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു.ലോകത്തെ ഭരണാധികാരികളിൽ ശക്തയായ വനിത ആയിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി ഹരിദാസ് പറഞ്ഞു.

പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി ജന്മദിന അനുസ്മരണം സി ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

പ്രസിഡണ്ട് എം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വി സയ്ദ് മുഹമ്മദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ടി കെ അഷ്റഫ്, എ പവിത്രകുമാർ,കെ ജയപ്രകാശ്,യു മുഹമ്മദ്കുട്ടി,എം മൊയ്ദീൻ,പി സദാനന്ദൻ,കെ എസ് ഹിർസു എന്നിവർ പങ്കെടുത്തു സംസാരിച്ചു.