ചങ്കുവെട്ടിയിൽ അഞ്ഞൂറിന്റെ നോട്ടുകൾ റോഡിൽ ചിതറിയ നിലയിൽ
മലപ്പുറം: കോട്ടയ്ക്കലിൽ ചങ്കുവെട്ടിയിൽ അഞ്ഞൂറിന്റെ നോട്ടുകൾ ചിതറിയ നിലയിൽ. അതും നടുറോഡിൽ. രാവിലെയാണ് സംഭവം.യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് കോട്ടയ്ക്കൽ പോലീസ് സ്ഥലത്തെത്തി. പണം ശേഖരിച്ച് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുന്നു.