ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരെ നടപടി



വെസല്‍ മോണിറ്ററിങ് സിസ്റ്റം, സ്‌ക്വയര്‍ മെഷ്, കോഡ് എന്‍ഡ്,  ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കാത്ത മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരെയും മറ്റ് സുരക്ഷാ, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത മത്സ്യബന്ധനയാനങ്ങള്‍ക്കെതിരെയും കെ.എം.എഫ്.ആര്‍ ആക്ട് പ്രകാരമുളള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന്  പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജി.പി.എസ്,  വി.എം.എസ്, സ്‌ക്വയര്‍ മെഷ്,  കോഡ് എന്‍ഡ് എന്നിവ ലഭിക്കുന്നതിലേക്കുളള അപേക്ഷ അതത് മത്സ്യഭവനുകളിലും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30.