ഇന്ധന വില വർദ്ധനവിനെതിരെ ജനകീയ ധർണ്ണ നടത്തി
തിരൂർ: പെട്രോൾ, ഡീസൽ പാചകവാതക വില വർധനവിനെതിരെ സി പി ഐ എം നേതൃത്വത്തിൽ ജനകീയ ധർണ്ണ നടത്തി. സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി ജംഗ്ഷനിൽ നടന്ന ധർണ്ണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ നാരായണൻ, അഡ്വ യു സൈനുദ്ദീൻ, സി പി റംല, എ പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. സമാപന യോഗം ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. ടി ദിനേശ് കുമാർ സ്വാഗതവും ഗഫൂർ പി ലില്ലീസ് നന്ദിയും പറഞ്ഞു.