കരുവാരക്കുണ്ടിൽ വീണ്ടും കടുവ സാന്നിധ്യം; കാട്ടുപന്നിയെ ആക്രമിച്ചു കൊന്നു

മലപ്പുറം: കരുവാരക്കുണ്ടിൽ വീണ്ടും കടുവ സാന്നിധ്യം. ഒക്ടോബർ അവസാനവാരത്തിൽ ഇവിടെ ഒരു വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ കുട്ടികൾ കടുവയെ നേരിട്ടു കണ്ടിരുന്നു. പിന്നീട് ഇവിടെ പലവീടുകളിലും വളർത്തുനായയേയും ആടുകളെയും കടുവ കൊലപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ ടാപ്പിങ് തൊഴിലാളികളാണ് വീണ്ടും കടുവയെ കണ്ടത്. കാട്ടുപന്നിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയേയും കിട്ടിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.