വാഗൺ ട്രാജഡി രക്തസാക്ഷികൾക്ക് തിരൂരിൽ അർഹമായ സ്മാരകം നിർമ്മിക്കണം – കെ.ആർ.എം.യു
തിരൂർ: കേരള റിപ്പോർട്ട് ആൻഡ് മീഡിയ പേഴ്സൺ യൂണിയൺ (കെ.ആർ.എം.യു) തിരൂർ മേഖലാ കൺവെൻഷൻ തിരൂര്‍ പ്രസ്ക്ലബില്‍ നടന്നു. വാഗൻ ട്രാജഡി രക്ത സാക്ഷികൾക്ക് തിരൂരിൽ അർഹമായ സ്മാരകം നിർമ്മിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ ആർ യു സംസ്ഥാന ജനറൽ സെക്രട്ടറി പി.ആര്‍ ഹരികുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

ജംഷീർ കെ കൊടിഞ്ഞി അധ്യക്ഷനായിരുന്നു. ബൈജു അരിക്കാഞ്ചിറ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം എം പി റാഫി റാഫി,ജില്ലാ ട്രഷറര്‍ ഷഫീര്‍ബാബു,ജില്ലാകമ്മറ്റിയംഗങ്ങളായ ജലീൽ വൈരങ്കോട്, പി.പി റാഷിഖ്,കമറുല്‍ ഇസ്ലാം,എ പി ഷഫീക്ക്, എം കെ മുഹമ്മദ് യാസീൻ തുടങ്ങിയവർ സംസാരിച്ചു. ജൈസൽ കെ ടി, നൻസാർ, ഇസ്ഹാക് സി എം,ഷാജു വി കരാട്ട്,പി.ഷറഫുദ്ധീന്‍, ഇ. അലവിക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കൺവെൻഷനിൽ കെ ആർ എം യു തിരൂർ മേഖല കമ്മറ്റിക്ക് പുതിയ ഭാരവാഹികളായി ജംഷീര്‍ കൊടിഞ്ഞി (പ്രസിഡൻ്റ്),ബൈജു അരിക്കാഞ്ചിറ (ജന.സെക്രട്ടറി),സുബൈര്‍ കല്ലന്‍ (ട്രഷറർ), കെ.എം,മുഹമ്മദ് യാസിന്‍,സി.എം ഇസ്ഹാക്ക് (വൈസ് പ്രസിഡന്‍റെുമാര്‍),പി.ഷറഫുദ്ധീന്‍,സലീം തണ്ണീര്‍ച്ചാല്‍ (ജോയിന്‍ സെക്രട്ടറിമാര്‍) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി എം.പി റാഫി, സഫീർ ബാബു, റാഷിക്ക് പി പി, ജലീൽ വൈരങ്കോട്, കമറുൽ ഇസ്ലാം, രാഹുൽ പുത്തൂരത്ത്, എ.പി ഷഫീഖ്, ഇ.അലവിക്കുട്ടി, ഷാജുവി.കാരാട്ട് എന്നിവരെയും തെരഞ്ഞെടുത്തു.
ഫോട്ടോ: കേരള റിപ്പോർട്ട് ആൻഡ് മീഡിയ പേഴ്സൺ യൂണിയൺ (കെ.ആർ.എം.യു) തിരൂർ മേഖലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു