കുറ്റിപ്പുറം ചെമ്പിക്കലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി

മലപ്പുറം: കുറ്റിപ്പുറം ഭാരതപ്പുഴയിൽ ചെമ്പിക്കൽ കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ ഒഴുകിയെത്തിയെതെന്ന് അനുമാനിക്കുന്ന ശരീരം പുഴയിൽ കിടക്കുന്ന മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണുള്ളത്.

ഇന്ന് രാവിലെയാണ് കമിഴ്ന്നു കിടക്കുന്ന നിലയിലുള്ള മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ചെമ്പിക്കലിലോ സമീപ പ്രദേശങ്ങളിലോ കഴിഞ്ഞ ദിവസങ്ങളിൽ ആരെയും കാണാതയാതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.