വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നയാളെ സാഹസികമായി പൊന്നാനി പോലീസ് പിടികൂടി

പൊന്നാനി:; വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന മോഷ്ടാവ് മണികണ്ഠനെ പൊന്നാനി കാലടിയിൽ പുലർച്ചെ മോഷണത്തിനിടെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടി. പൊട്ടിയ സ്വർണ്ണമാല .പേഴ്സുകൾ, മൊബൈൽ ഫോണുകൾ ഇവ കണ്ടെടുത്തിട്ടുണ്ട്.

വിയൂർ ജയിലിൽ നിന്ന് മോഷണത്തിന് തടവുശിക്ഷ കഴിഞ്ഞ് മോഷ്ടാവ് മണികണ്ഠൻ പുറത്തിറങ്ങിയിട്ട് 3 ദിവസമേ ആയുള്ളൂ.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 10 ലധികം കേസുകൾ ഉണ്ട്. പൊന്നാനി CI വിനോദ് വലിയാട്ടൂർ, Scpo ശ്രീകുമാർ, Cpo അഭിലാഷ് ,ഡ്രൈവർ SCpo സമീർ ഇവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്‌.

വീടുകൾ കുത്തി തുറന്ന് മോഷണം നടത്തുന്ന സംഘങ്ങളെ കരുതിയിരിക്കണമെന്ന് കഴിഞ്ഞ ദിവസം പൊന്നാനി SHO വിനോദ് വലിയാറ്റൂർ സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.