Fincat

താനൂരിൽ നിരവധി വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: നിരവധി വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫാണ് (53) പിടിയിലായത്. താനൂരിലാണ് സംഭവം. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്സോ കേസിൽ അറസ്റ്റിലാവുന്നത്. പ്രൈമറി സ്കൂൾ വിദ്യാർത്ഥിയെ ചൂഷണം ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്.

1 st paragraph

ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. 2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷ്റഫിനെതിരെ കേസെടുത്തത്. ഏഴു വർഷത്തിന് ശേഷം രക്ഷിതാക്കളുടെ പരാതിയിൽ കരിപ്പൂർ പൊലീസും ഇയാൾക്കെതിരെ കേസെടുത്തു. ഈ രണ്ട് കേസിലും പ്രതിയായിരിക്കെയാണ് അഷ്റഫ് താനൂരിലും സമാനമായ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

2nd paragraph