കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ റാഗിങ് നിരോധന നിയമപ്രകാരം വിദ്യാർഥികൾക്കെതിരെ കേസ് എടുത്തു
കുറ്റിപ്പുറം :റാഗിങ് നിരോധന നിയമപ്രകാരം വിദ്യാർഥികൾക്കെതിരെ കേസ് എടുത്തു. കുറ്റിപ്പുറം KMCT കോളേജിലെ നാല് മൂന്നാംവർഷ ഡിപ്ലോമ വിദ്യാർഥികൾക്കെതിരെയാണ് കേസ്സെടുത്തത്. കഴിഞ്ഞ ദിവസം ക്യാമ്പസിൽ നടന്ന വാക്കുതർക്കത്തെ തുടർന്ന് രണ്ടാം വർഷ വിദ്യാത്ഥിയുടെ പരാതിയിലാണ് കേസെടുത്തത്. ഈ പരാതി പ്രിൻസിപ്പൽ റാഗിങ് വിരുദ്ധ മോണിട്ടറിങ് കമ്മിറ്റിക്ക് കൈമാറി. നിയമപ്രകാരം ഈ സമിതി പരാതി പരിശോധിച്ച് കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് പൊലീസിന് പരാതി കൈമാറുന്നത്.
ഇതോടെ പ്രതികളായ വിദ്യാർഥികളെ കോളേജിൽ നിന്ന് സസ്പെന്റ് ചെയ്യും കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ ഇവർക്ക് യൂണിവേഴ്സിറ്റി പരീക്ഷയെഴുതാൻ കഴിയില്ല. ഇതുൾപ്പെടെ ഇവരുടെ തുടർ വിദ്യാഭ്യാസത്തെയും ഭാവിയെയും ദോഷകരമായി ബാധിക്കുന്ന നിരവധി വകുപ്പുകൾ ഈ നിയമത്തിലുണ്ട്.മൂന്നാം വർഷ ഡിപ്ലോമ വിദ്യാർഥികളായ മുഹമ്മദ് അൽതാഫ്( 21) പുതിയ നാലകത്ത് ഹൌസ് ചെട്ടിപ്പടി പരപ്പനങ്ങാടി മുഹമ്മദ് ഫാസിൽ (20) കളത്തില വളപ്പിൽ ഹൗസ് പോട്ടൂർ വട്ടംകുളം
സുഹൈൽ ( 22) തേവർ പറമ്പിൽ കൽപകഞ്ചേരി മുഹമ്മദ് അർഷാദ് (21 )പൂതേരി ഹൗസ് മുട്ടന്നൂർ പുറത്തൂർ എന്നിവർക്കെതിരെയാണ് കേസെടുത്തത്