പ്‌ളസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, പുനർമൂല്യനിർണയത്തിന് ഡിസംബർ 2നകം അപേക്ഷിക്കണം
തിരുവനന്തപുരം: പ്‌ളസ് വൺ, ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റായ http://www.dhsekerala.gov.in വഴി ഫലം അറിയാം. ഇതിന് പുറമേ http://www.keralaresults.nic.in, http://www.dhsekerala.gov.in, http://www.prd.kerala.gov.in, http://www.results.kite.kerala.gov.in, http://www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം അറിയാൻ സാധിക്കും.
പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിക്കുന്നത്. 4,17,607 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പ്‌ളസ് വൺ പരീക്ഷ എഴുതിയത്.
പുനർമൂല്യനിർണയത്തിനും ഉത്തരകടലാസിന്റെ പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കുമായി ഡിസംബർ 2നകം വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കണം. അതാത് സ്കൂൾ പ്രിൻസിപ്പൽമാർ ഡിസംബർ 3നകം അപേക്ഷകൾ അപ്‌ലോഡ് ചെയ്തിരിക്കണം. പുനർ മൂല്യനിർണയത്തിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് ഫീസ്. ഉത്തരകടലാസിന്റെ പകർപ്പ് ലഭിക്കാൻ ഒരു പേപ്പറിന് 300 രൂപയും ഫീസ് അടയ്ക്കണം.