ഗതാഗതം നിരോധിക്കും
പൊന്നാനി സെക്ഷന്റെ കീഴില്‍ വരുന്ന ടി.ബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്റെ അണ്ടര്‍പാസ് മുതല്‍ പൊന്നാനി ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍
വാഹനഗതാഗതം ഡിസംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായി നിരോധിക്കും. പൊന്നാനിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ദേശീയ പാത 66 വഴി പുതിയ ബൈപ്പാസില്‍ നിന്ന് ആനപ്പടി വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.