വീണ്ടും ഇരുട്ടടി,​ പാചക വാതക വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 101 രൂപയാണ് വർദ്ധിപ്പിച്ചത്.

ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 2095 രൂപ 50 പൈസ ആയി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് 278 രൂപ കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.