സഹകരണ ബാങ്ക് : ആര്‍ ബി ഐ നീക്കം ജനാധിപത്യ വിരുദ്ധം : ആര്യാടന്‍ മുഹമ്മദ്


മലപ്പുറം : കോണ്‍ഗ്രസ് രൂപം നല്‍കിയ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണം നിലനില്‍ക്കുന്ന കാലത്തോളം കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന നിയമനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അവസരമുണ്ടാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്.  കേന്ദ്ര സര്‍ക്കാര്‍ ആര്‍ ബി ഐ നീക്കങ്ങള്‍ക്കെതിരെ സഹകരണ ജനാധിപത്യ വേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ വേദി ജില്ലാ ചെയര്‍മാന്‍ പി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യടാന്‍ ഷൗക്കത്ത്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, ബാബു മോഹന കുറുപ്പ്, വീക്ഷണം മുഹമ്മദ് , എന്‍ എ കരീം, വി. സുധാകരന്‍, എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി ടി വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.