ബൈക്കിടിച്ച് റോഡിൽ തലയിടിച്ച് വീണ സി പി ഐ എം പ്രവർത്തകന് ദാരുണാന്ത്യം

തിരൂർ: ബൈക്കിടിച്ച് റോഡിൽ തലയിടിച്ച് തെറിച്ച് വീണ് സി പി ഐ എം പ്രവർത്തകന് ദാരുണാന്ത്യം. സി പി ഐ എം തിരൂർ കോട്ട് ബ്രാഞ്ച് മെമ്പർ ഇല്ലത്തപ്പാടം വെള്ളക്കാട്ടിൽ മുഹമ്മദ് കുട്ടി (56) ആണ് മരണപ്പെട്ടത്.


തിരൂർ മൽസ്യ മാർക്കറ്റിലെ തൊഴിലാളിയായ മുഹമ്മദ് കുട്ടി വെള്ളിയാഴ്ച രാവിലെ 3.30 ഓടെ മാർക്കറ്റിലേക്ക് പോകുന്നതിനിടെ ഇല്ലത്ത് പാടത്ത് വച്ചാണ് അപകടമുണ്ടായത്. റോഡിൽ തെറിച്ച് വീണ് തലക്ക് സാരമായി പരുക്കേറ്റതിനെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ട് 4 മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നും ശനിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം പകൽ 2 മണിക്ക് കോട്ട് ജുമാ മസ്ജിദിൽ കബറടക്കും.
‘ഭാര്യ. ആസ്യ
മക്കൾ : മുഹമ്മദ് ഷമീം,
ഷബീബ്, ഷിയാസ്.
മരുമകൾ:റജ്ന