Fincat

പൊലീസുകാരന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത കേസിൽ ഒരാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു

തവനൂർ: പൊലീസുകാരന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത കേസിൽ ഒരാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു: തവനൂർ അഞ്ചു കള്ളിപ്പറമ്പിൽ ബിജേഷ് (37) ആണ് പിടിയിലായത്.ഇയാൾ കുളു – മണാലിയിൽ റിസോർട് ജീവനക്കാരനാണ്.

1 st paragraph


ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. പൊലീസുകാരൻ കൂട്ടുകാരന്റെ വീട്ടിലിരിക്കുമ്പോൾ പ്രതി കയർത്ത് സംസാരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് കാര്യമാക്കാതെ പൊലീസുകാരൻ തന്റെ വീട്ടിലേക്ക് പോയെങ്കിലും പ്രതി പൊലീസുകാരനെ പിന്തുടർന്ന് അയാളുടെ വീട്ടിലെത്തി. തുടർന്ന് വീട്ടിൽ കയറി അവിടെയുണ്ടായിരുന്ന സ്ത്രീകളോട് മോശമായി സംസാരിച്ചു. ഇതേ തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും

2nd paragraph