ഓട്ടോറിക്ഷയിൽ വെച്ച് മദ്യ വിൽപനയ്ക്കിടെ യുവാവ് പിടിയിൽ

ആതവനാട് : മാട്ടുമ്മൽ വെച്ച് ഓട്ടോറിക്ഷയിൽ വെച്ച് മദ്യം വിൽപന നടത്തുകയായിരുന്നയാളെ പോലീസ് പിടികൂടി. കായംകുളം കീരിക്കാടുള്ള രാഹുൽ ഭവനത്തിൽ രാഹുൽ (26) എന്നയാളെയാണ് ഇന്നലെ ഉച്ചയോടു കൂടി വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീക്കും പോലീസ് സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 15 മദ്യ കുപ്പികൾ പിടിച്ചെടുത്തു. ഇയാൾ മദ്യ വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചെറിയ വിലയ്ക്ക് ബിവറേജസിൽ നിന്ന് പലതവണയായി വാങ്ങി ഉയർന്ന വിലക്ക് മദ്യം നൽകുന്നത് ആയിരുന്നു ഇയാളുടെ പതിവ്. ഈ വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിലാണ് ഇയാളെ പറ്റി നിരീക്ഷണം നടത്തി ഇയാളെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ്ഐമാരായ അബ്ദുൽ അസീസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മോഹനൻ, ദീപക്ക് , സിപിഒ പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.. തിരൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.