Fincat

മക്കരപറബിൽ യുവാവിനെ കുത്തി കൊന്നു

മലപ്പുറം: മക്കരപറബ് അബല പടിയിൽ
യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍. കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ച അഞ്ചോടെ ചെറുപുഴയിലാണ് കുത്തേറ്റ നിലയില്‍ ജാഫറിനെ കണ്ടത്.

മങ്കട പോലിസ് സ്ഥലത്ത് എത്തി. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി. സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.