Fincat

ഫാഷിസം ഉയർത്തിപ്പിടിക്കുന്നത് മൂല്യങ്ങൾ ഇല്ലാത്ത വ്യവസ്ഥ: സലീം മമ്പാട്

കല്പകഞ്ചേരി: മാനുഷിക മൂല്യങ്ങൾ ഇല്ലാത്ത വ്യവസ്ഥയാണ് ഫാഷിസമെന്നും അത് മനുഷ്യന് ഒരു നന്മയും ചെയ്യുന്നില്ലെന്നും ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് പറഞ്ഞു. “ഇസ്‌ലാം: ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ” എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന കാമ്പയിനിനോടനുബന്ധിച്ച് കടുങ്ങാത്തുകുണ്ടിൽ നടന്ന സൗഹൃദ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1 st paragraph
ജമാഅത്തെ ഇസ്‌ലാമി കടുങ്ങാത്തുകുണ്ടിൽ സംഘടിപ്പിച്ച സൗഹൃദ സംവാദം ജില്ലാ പ്രസിഡന്റ് സലീം മമ്പാട് ഉദ്ഘാടനം ചെയ്യുന്നു.

ആശയം കൊണ്ട് സംവദിക്കാനാണ് ഫാഷിസ്‌റ്റുകൾ ഉൾപ്പെടെയുള്ളവർ തയ്യാറാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം ആശയ സംവാദം ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്‌ലാമി പുത്തനത്താണി ഏരിയ പ്രസിഡന്റ് സി. പി. ഷമീർ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ കുറ്റിപ്പുറം പ്രസംഗിച്ചു.
പി ടി ജാവിദ് സ്വാഗതവും ടി പി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

2nd paragraph