സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പാചക മൽസരം നടത്തി.

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പല മയുടെ പലഹാരങ്ങൾ പാചക മൽസരം നടത്തി. പച്ചാട്ടിരി പി എഎൻ എം എ യു പി സ്കൂളിൽ നടന്ന മൽസരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ യു സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി പി റംല അധ്യക്ഷയായി. എം ഇ വൃന്ദ, സി പി സുൾ ഫത്ത് എന്നിവർ സംസാരിച്ചു തുടർന്ന് നടന്ന മൽസരത്തിൽ ജമീല ചാന്ദിരകത്ത് വെട്ടം ഒന്നാം സ്ഥാനവും.


ഫാത്തിമത്ത് സിമീജ തലക്കാട് രണ്ടാംസ്ഥാനവും
ബിസ്മിത ചെറിയമുണ്ടം മൂന്നാം സ്ഥാനവും നേടി. തിരൂർ ഷൈനിംഗ് ഷെഫ് കോളേജ് ഉടമ പി ടി ഫാത്തിമ റൂബി , ഹാജറ ഷാജി എന്നിവരടങ്ങിയ ജഡ്ജസ് വിധി നിർണ്ണയം നടത്തി. സമ്മാനദാനം സി പി ഐ എം ഏരിയ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ഇ അഫ്സൽ എന്നിവർ നിർവ്വഹിച്ചു. മൽസരത്തിന് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ശാലിനി, തലക്കാട് പഞ്ചായത്ത് പ്രസിഡൻറ് പി പുഷ്പ, വെട്ടം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം രജനി, കെ ഉഷ, പി വസന്ത, സുനന്ദ എന്നിവർ നേതൃത്വം നൽകി.