Fincat

കൽപകഞ്ചേരിയിലെ നഴ്സിംഗ് വിദ്യാർഥിക്ക് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ

മലപ്പുറം: നഴ്സിംഗ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ . ബാംഗ്ലൂരിലെ നഴ്സിംഗ് സ്ഥാപനത്തിൽ BSc നഴ്സിംഗിന് പഠിക്കുന്ന കൽപകഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിയിൽ നിന്നും മറ്റൊരു സ്ഥാപനത്തിൽ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് 50000 രൂപ ഗൂഗിൾ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നൽകാതെ മുങ്ങി നടന്ന കോട്ടയം കുറുവിലങ്ങാട് സ്വദേശി തോമസ് ജോർജ് . 41 വയസ് എന്നയാളെ

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ P.K. ദാസ് . എസ്.ഐ പ്രദീപ് കുമാർ .എ.എസ്.ഐ. രാജേഷ്. ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ആൽബിൻ . അഭിമന്യു .വിപിൻ എന്നിവർ ചേർന്ന് പ്രതി ഒളിവിൽ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് തിരൂർ കോടതിയിൽ ഹാജരാക്കി.