പൊന്നാനിയിൽ ഗ്രൂപ്പ് പോര് രൂക്ഷം: പിടി അജയ് മോഹനെതിരെ പടയൊരുക്കം

പൊന്നാനി : സംസ്ഥാന രാഷ്ട്രീയത്തിൽ കെ സി വേണുഗോപാൽ ഗ്രൂപ്പ് ശക്തി പ്രാപിക്കുമ്പോൾ പൊന്നാനിയിൽ കാലങ്ങളായ് ഐ ഗ്രൂപ്പ് കോട്ടയായ്രുന്നു , കെ കരുണാകരൻ പക്ഷത്തിന് പണ്ട് തൊട്ടെ ശക്തമായ പ്രവർത്തക പിന്തുണയുണ്ടായ്രുന്ന പൊന്നാനി ഇന്ന് കെസി വേണുഗോപാൽ വിഭാഗത്തിന് സംസ്ഥാനത്ത് നേതൃത്വം നൽകുന്ന എപി അനിൽ കുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ സംഘടന പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ,


പൊന്നാനി നിയോജക മണ്ഡലം UDF സ്ഥാനാർത്ഥിയായ്രുന്ന കെ പി സി സി അംഗം എ എം രോഹിത്തിൻ്റെ നേതൃത്വത്തിൽ പൊന്നാനിയിലെ UDF ജില്ല ചെയർമാനായ പിടി അജയ്മോഹൻ എതിരെ അനിൽ കുമാർ എം എൽഎ യുടെ വസതിയിൽ യോഗം ചേർന്നു , പി ടി അജയ്മോഹൻ കെപിസിസി ജനറൽ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു ശക്തമായ കെസി വേണുഗോപാൽ ഗ്രൂപ്പിൻ്റെ എതിർപ്പിനെ തുടർന്നാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ,എ എം രോഹിത് വിഭാഗീയ പ്രവർത്തനങ്ങളുടെ നേതൃത്വം നൽകുന്നത് UDF ൽ തന്നെ അമർഷങ്ങൾക്ക് വഴിവച്ചിട്ടുണ്ട് ,ജനകീയ പ്രശ്നങ്ങളൊ രാഷട്രീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ സാധിക്കാത്തതും എ എം രോഹിതിനെതിരെ പരാതിക്ക് കാരണമായ്ട്ടുണ്ട് .പി ടി അജയ് മോഹനെതിരെയുള്ള പടയൊരുക്കം പാർട്ടിയിൽ വലിയ വിവാദങ്ങൾക്ക് തുടക്കമിടും ,


എപി അനിൽകുമാർ എംഎൽഎയുടെ വസതിയിൽ ചേർന്ന യോഗത്തിൽ എ എം രോഹിത് ,എ ഗ്രുപ്പ് നേതാക്കളായ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന എക്സികുട്ടിവ് അംഗം റിയാസ് പഴഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി റംഷാദ് , പ്രവാസി കോൺഗ്രസ്സ് ജില്ല സെക്രട്ടറി രാമനാഥൻ , ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ സഗീർ പെരുമ്പടപ്പ് ,അഷറഫ് പെരുംഞ്ചേരി ,ഐ ഗ്രൂപ്പ് വിഭാഗക്കാരനായ് മുൻ പൊന്നാനി നഗരസഭ കൗൺസിലറായ അബ്ദുൾ ജബ്ബാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.