ദുബൈയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു
തീരുർ : നടുവിലങ്ങാടി സ്വദേശി തറയൻ കണ്ടത്തിൽ പരേതനായ കാസ്മികുട്ടിക്കയുടെ മകൻ മൂസ( 57 )ദുബൈയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച നാട്ടിൽ നിന്നും സന്ദർശന വിസയിൽ ദുബായിൽ എത്തിയതാണ്.

ദീർഘകാലത്തോളം (39 വർഷം) സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്ത് ഒന്നര വർഷം മുൻപ്പാണ് വിരമിച്ചത്.
ഭാര്യ സൈനബ. മക്കള്‍: നജ്മ, നാഫിയ, അഫ്‌സല്‍. മരുമക്കള്‍: മഹറൂഫ്, മീനടത്തൂര്‍, ഫൈജാസ് കുണ്ടുങ്ങല്‍. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ഹംസക്കുട്ടി, സൈനുദീന്‍, മുജീബ്, നൗഷാദ്, ഫാത്തിമ, സൈനബ, റംല.. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.