സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊന്നാനി  ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ  യുവജന   പരിശീലന കേന്ദ്രത്തില്‍ ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ  ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ്  വിഭാഗത്തില്‍ പെട്ട മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18വയസ് തികഞ്ഞവര്‍ക്ക്  അപേക്ഷിക്കാം.   പി.എസ്.സി ഫൗണ്ടേഷന്‍ കോഴ്‌സ്, ഡിഗ്രി തലത്തിലുളള പരീക്ഷകള്‍ക്കുള്ള  ഗ്രാജ്വേറ്റ് ലെവല്‍ കോഴ്‌സ് എന്നിങ്ങനെ രണ്ട് റഗുലര്‍ ബാച്ചുകള്‍ ഉണ്ടായിരിക്കും. എസ്.എസ്.എല്‍.സി മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പും രണ്ട് ഫോട്ടോയും  ആധാറിന്റെ കോപ്പിയും  സഹിതമാണ്  അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത്  ആധാര്‍ കാര്‍ഡോ വോട്ടേര്‍സ് ഐ.ഡിയോ  കൊണ്ടുവരണം. ഈശ്വരമംഗലം കരിമ്പനയിലെ ചമ്രവട്ടം പ്രൊജക്ട് ക്യാമ്പസിലുളള   ബില്‍ഡിങിലാണ്  പരിശീലന  കേന്ദ്രം. അപേക്ഷ ഫോം   പരീശീലന കേന്ദ്രത്തില്‍  നിന്ന്   ഡിസംബര്‍  10 മുതല്‍ നേരിട്ട് ലഭിക്കും.  അപേക്ഷ  സമര്‍പ്പിക്കാനുളള  അവസാന തീയതി:  ഡിസംബര്‍ 20. ഫോണ്‍: 9633757286,9497115065,  9946175811.