ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം വൈകുന്നു; രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനമാണ്.
ദോഹ: ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം വൈകുന്നു; യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ കുടുങ്ങിദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. ഖത്തർ സമയം രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത് .

യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. സാങ്കേതിക തകരാറാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.രാവിലെ ദോഹയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് കോഴിക്കോട് വിമാനത്തവളത്തിൽ എത്തേണ്ട വിമാനമാണിത്.

വൈകീട്ട് ആറരയോടെ വിമാനം പുറപ്പെടുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.