ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
മലപ്പുറം : ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി അധ്യക്ഷത വഹിച്ചു. ജില്ലാ ഹരിത മിഷന്‍ കോ. ഓര്‍ഡിനേറ്റര്‍ ജിതിന്‍ ടി. വി എസ് , ബ്ലോക്ക് സെക്രട്ടറി ഹരിരാജന്‍, ഹരിതമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ബാബുരാജ് എന്നിവര്‍ ക്ലാസെടുത്തു.
ഹരിതമിഷന്‍ ബ്ലോക്ക് കോ.ഓര്‍ഡിനേറ്റര്‍ കെ എം റഷീദ്, ആര്‍ പി മാരായ അബു ത്വല്‍ഹത്ത്, മൊഹിയുദ്ധീന്‍ സി, ഫാഹിസ് , ശരത്ത് കുമാര്‍, ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ