Fincat

പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പൂജാരിയെ പൊലീസ് അറസ്റ്റുചെയ്‌തു. പേച്ചിപ്പാറ, മണലോട് സ്വദേശി ശേഖറിനെയാണ് ( 47 ) പൊലീസ് പിടികൂടിയത്.

1 st paragraph

വിദ്യാർത്ഥിനിയുടെ സഹോദരിക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് ഇയാളുടെ അടുത്ത് പൂജയ്ക്കുകൊണ്ടുപോയിരുന്നു. അച്ഛനും വിദ്യാർത്ഥിനിയുമാണ് കൂടെയുണ്ടായിരുന്നത്. അച്ഛനോട് തത്കാലം മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. രണ്ട് മാസങ്ങൾക്കുശേഷം വയറുവേദന അനുഭവപ്പെട്ടതിന്നെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

2nd paragraph

പിതാവ് മാർത്താണ്ഡം മഹിളാസ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.