ആൺകുട്ടിയെ ലൈംഗികമായി പീഡിപിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപിച്ച കേസിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. നരോക്കാവ് ഞാവലിങ്കൽ പറമ്പിൽ അബ്ബാസി (37 ) നെയാണ് വഴിക്കടവ് പൊലീസ് ഇൻപെക്ടർ പി. അബ്ദുൽ ബഷീർ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.

2016ലാണ് കേസിന് ആസ്പദമായസംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയിൽ രണ്ടു ദിവസങ്ങൾ മുൻപ് എടക്കര പൊലീസ് സ്റ്റേഷനിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

തണ്ണിക്കടവ് മുഹമ്മദ് ഫസൽ, പലേമാട് സജീർ മോൻ എന്നിവരെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് ബാലനെ വഴിക്കടവ് പൊലീസ് പരിധിയിൽ ഉള്ള സ്ഥലത്ത് വച്ചും ലൈംഗിക അതിക്രമം നേരിട്ടതായി വ്യക്തമായത്. ഇതോടെ വഴിക്കടവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് നരോക്കാവ് സ്വദേശിയെ പാലക്കാട് നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

പ്രത്യേക അന്വേഷണ സംഘത്തിൽ എസ്‌ഐ എം. അസൈനാർ, പൊലീസുകാരായ എൻ.എ അബുബക്കർ, റിയാസ് ചീനി, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എസ്. പ്രശാന്ത് കുമാർ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ മഞ്ചേരി മഞ്ചേരി കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.