Fincat

അപകട രക്ഷാപ്രവര്‍ത്തന ഡെമോ ക്ലാസുമായി ഫയര്‍ഫോഴ്‌സ് കടലുണ്ടിപുഴ തീരത്ത്

മലപ്പുറം :സിവില്‍ ഡിഫന്‍സ് റൈസിങ് ഡേയോടനുബന്ധിച്ച് താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ  ആഭിമുഖ്യത്തില്‍ കേരള ഫയര്‍ ഫോഴ്‌സും സിവില്‍ ഡിഫെന്‍സും ചേര്‍ന്ന് ഒരുക്കിയ  അപകട ദുരന്ത  ലഘൂകരണ  ബോധവല്‍ക്കരണം  താമരക്കുഴി ആനക്കടവ് പാലം പരിസരത്ത് വെച്ച് നടന്നു. ട്രാ  സെക്രട്ടറി  ഷംസു താമരക്കുഴി സ്വാഗതം പറഞ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍മാഷ്ന്റെ  അധ്യക്ഷതയില്‍ ആരംഭിച്ച പരിപാടി  മലപ്പുറം  ഫയര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ അബ്ദുല്‍ഗഫൂര്‍ ഉദ്ഘടാനം ചെയ്തു.

1 st paragraph
മലപ്പുറം ഫയര്‍ഫോഴ്‌സ് ഡെമോ ക്ലാസ് നടത്തുന്നു

ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസ്സ് നയിച്ചത്,  പെരിന്തല്‍മണ്ണ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍   നിസാമുദ്ദീന്‍.  വാര്‍ഡ് കൗണ്‍സിലര്‍ ആയിഷാബി അസോസിയേഷന്‍  ഭാരവാഹികളായ രാമചന്ദ്രന്‍, പ്രജിത്ത്,  ഇഖ്ബാല്‍  തറയില്‍   നൗഷാദ് മാമ്പ്ര, ഹാരിസ് ആമിയന്‍, രാജേന്ദ്രന്‍. എന്നിവര്‍ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് എം കെ യെസ് ഉണ്ണി നന്ദി പറഞ്ഞു.

2nd paragraph
മലപ്പുറം ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ മാസ്റ്റര്‍ രക്ഷാ പ്രവര്‍ത്തന ക്ലാസ് നയിക്കുന്നു.