കോവിഡ് 19: ജില്ലയില്‍ 157 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.47 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്ക്
ഉറവിടം വ്യക്തമല്ലാത്തത് ഒരാളുടെ
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 10) 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 6,352 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 151 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ വൈറസ് ഉറവിടം വ്യക്തമല്ല. കൂടാതെ ജില്ലയ്ക്ക് പുറത്ത് നിന്നുമെത്തിയ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജില്ലയില്‍ 49,52,111 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 30,63,849 പേര്‍ക്ക് ഒന്നാം ഡോസും 18,88,262 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.