സർവകലാശാലകളിലെ ബന്ധുനിയമനങ്ങൾ അസഹനീയം, തിരുത്താൻ പലതവണ ശ്രമിച്ചു: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ

കണ്ണൂർ: വൈസ് ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ചാൻസലർ ഭരണഘടനാ പദവിയല്ല, അതിനാൽ മുഖ്യമന്ത്രിക്ക് ആ പദവി ഏറ്റെടുക്കാം. സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും, ഒപ്പിടാൻ തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു.

സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണെന്നും, ഇതുവച്ചു പൊറുപ്പിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം മികച്ചതാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുനിയമനത്തെയും ഗവർണർ രൂക്ഷമായി വിമർശിച്ചു. സർവകലാശാലകളിൽ ഉന്നത പദവികളിലെല്ലാം ഇഷ്ടക്കാരെ നിയമിക്കുകയാണ്. തിരുത്താൻ പരമാവധി ശ്രമിച്ചിട്ടും സര്‍ക്കാര്‍ സഹകരിക്കുന്നില്ല. തുടര്‍ന്നാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തീരുമാനിച്ചത്. അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടും പ്രതികരിച്ചില്ല. വിസി നിയമനങ്ങളിൽ തന്റെ കൈകൾ കെട്ടിയിടാൻ ശ്രമിക്കുന്നു. കാലടി സർവകലാശാല നിയമനത്തിന് മൂന്ന് പേരുകൾക്ക് പകരം ഒറ്റപ്പേര് മാത്രം ശുപാർശ ചെയ്തത് പൂർണ ലംഘനമാണ്.- ഗവർണർ പറഞ്ഞു. അതേസമയം തന്നെ നിയമിച്ചത് ഗവർണറാണെന്നും, പുനർ നിയമനം നടത്തിയവർ മറുപടി പറയണമെന്നു കണ്ണൂർ വിസി പ്രതികരിച്ചു.

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​പ​ര​മാ​ധി​കാ​രി​യാ​യ​ ​ചാ​ൻ​സ​ല​റു​ടെ​ ​അ​ധി​കാ​ര​ങ്ങ​ൾ​ ​ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ​ ​ത​ന്നി​ൽ​ ​നി​ന്ന് ​ഏ​റ്റെ​ടു​ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് കഴിഞ്ഞ ദിവസം​ ​ഗ​വ​ർ​ണ​ർ​ ​കത്ത് നൽകിയിരുന്നു. ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​ ​നി​യ​മ​വി​രു​ദ്ധ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യി​ച്ചെ​ന്നും​ ​ഇ​നി​ ​അ​തി​നാ​വി​ല്ലെ​ന്നുമായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.