ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഇന്ന് ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം

തിരൂരങ്ങാടി: ജില്ലാ അത് ലറ്റിക് മീറ്റിൽ ഇന്ന്
ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം ജില്ലാ അത്റ്റിക് മീറ്റിന്റെ ആദ്യ ദിനത്തിൽ 197 ഇനങ്ങളിൽ 52 ഫൈനലു കൾ പൂർത്തിയായപ്പോൾ 305 പോയിന്റുമായി കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഞായറാഴ്ച്ച മുന്നേറ്റം തുടങ്ങി.
100 പോയിന്റുമായി കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ രണ്ടാം സ്ഥാനത്തും 89 പോയിൻ്റോടെ കാവനൂർ സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനത്തുമുണ്ട്.
ഞായറാഴ്ച്ച വൈകീട്ട് നടന്ന ചടങ്ങിൽ മീറ്റിന്റെ ഉദ്ഘാടനം കേരള അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ .അൻവർ അമീൻ ചേലാട്ട് നിർവ്വഹിച്ചു.
ജില്ലാ പ്രസിഡണ്ട് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു. അത് ലറ്റിക് ഫെഡറേഷ്യൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം ഡോ.സക്കീർ ഹുഹൈൻ മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി കെ കെ രവീന്ദ്രൻ, ആശിക് കൈനിക്കര ,ഗഫൂർ പിലില്ലീസ്,കെ പി എം ഷക്കീർ പെരിന്തൽമണ്ണ,വി പി കാസിം, ഷാഫി അമ്മായത്ത്,സൈഫ് സാഇദ്, പ്രവീൺ കുമാർ, അജയ് രാജ്എന്നിവർ പ്രസംഗിച്ചു.ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നുമായി ആയിരത്തഞ്ഞൂറിൽ പരം കുട്ടികളാണ് മീറ്റിൽ പങ്കെടുക്കുന്നത്.രണ്ടാം ദിവസമായ ഇന്ന് നടത്ത മൽസരങ്ങളോടെ രാവിലെ 6-30 ന് മീറ്റ് പുന:രാരംഭിയ്ക്കും. . നൂറിലധികം ഫൈനലുകളാണ് ഇനി നടക്കാനുള്ളത്.
മീറ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന അത് ലറ്റുകൾക്ക് ഈ മാസം 20-മുതൽ 23 വരെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം.