പതിനാല് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയെ കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

താനൂര്‍: പതിനാല് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി എടക്കുളം സ്വദേശി കുറ്റിപറമ്ബില്‍ മുഹമ്മദ് റമീസ് (21)നെ കല്‍പകഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ പി കെ ദാസ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കിയത്. കോടതി പ്രതിയെ മഞ്ചേരി സബ്ബ് ജയിലില്‍ റിമാണ്ട് ചെയ്തു.

എഎസ്‌ഐ രവി, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷംസാദ്, അനീഷ് പീറ്റര്‍, നീന പോലിസുകാരായ ശൈലേഷ്, ശരത് നാഥ്, ഷെറിന്‍ ബാബു, സോണി ജോണ്‍സണ്‍ എന്നിവരാണ് പോലിസ് സംഘത്തിലുണ്ടായിരുന്ന മറ്റു അംഗങ്ങള്‍.