കോവിഡ് 19: ജില്ലയില്‍ 83 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.74 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 80 പേര്‍ക്ക്
ഉറവിടം വ്യക്തമല്ലാത്തത് മൂന്ന് പേരുടെ
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 13) 83 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,766 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 80 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.