കൊലപാതക ശ്രമം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍
താനൂര്‍: അഞ്ചുടിയില്‍ ഡിവൈഎഫ്‌ഐ നേതാവ് കെ പി ഷംസുവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉണ്യാല്‍ സ്വദേശി പള്ളിമാന്റെ പുരക്കല്‍ അര്‍ഷാദി(27) നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് യൂനിറ്റ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയില്‍ വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

താനൂര്‍ തീരദേശ മേഖലയിലുണ്ടായ നിരവധി അക്രമങ്ങളില്‍ പങ്കാളിയാണ് അര്‍ഷാദ്. ഉണ്യാല്‍ ഗ്രൗണ്ടില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും ഇയാളുടെ പങ്കാളിത്തമുണ്ട് എന്ന് പറയപെടുന്നു. 2019 മാര്‍ച്ച് 4നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കെ പി ഷംസുവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
തീരദേശ മേഖലയില്‍ ഉണ്ടായ മുഴുവന്‍ അക്രമ സംഭവങ്ങളിലും ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം താനൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു ഇതിന്റെ തുടര്‍ച്ചയായാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.