Fincat

ഭർത്തൃവീട്ടിൽ യുവതിയുടെ മരണം: ദുരൂഹത നീക്കണംഎന്നാവശ്യപ്പെട്ട് പിതാവ്

തിരൂർ: ഭർത്ത്യവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കക്കോവ് നാനാംചിറയ്ക്കൽ കൃഷ്ണനാണ് മകൾ ഗീതു(26) വിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.

1 st paragraph

ഭർത്താവ് തിരൂർ തൃക്കണ്ടിയൂർ കൊക്കാട്ടപറമ്പിൽ വിപിന്റെ വീട്ടിൽ കഴിഞ്ഞ 25-നാണ് ഗീതുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടിൽക്കയറിൽ തൂങ്ങി കാൽമുട്ട് തറയിൽ തട്ടി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പരാതിയിൽ പറയുന്നു.

2nd paragraph

മൂന്നു വയസ്സുള്ള മകൻ മുറിയിലുണ്ടായിരുന്നു. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിപിൻ വിദേശത്താണ്.

ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മാനസികപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് പിതാവ് സംശയിക്കുന്നു. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.