ഇറാനിൽ നിന്നുള്ള കിവി ഇറക്കുമതി നിരോധിച്ച് ഇന്ത്യ

കൊച്ചി: കീടനാശിനിയുടെ പരിധിയിൽകവിഞ്ഞ അളവ് കണ്ടെത്തിയതിനെ തുടർന്ന് ഇറാനിൽ നിന്നുള്ള കിവിപ്പഴം ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ഇറാന് നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കീടനാശിനി ഉപയോഗം കുറയാത്ത പശ്ചാത്തലത്തിലാണ് നിരോധനമെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന് കീഴിലെ നാഷണൽ പ്ലാന്റ് പ്രൊട്ടക്‌ഷൻ ഓർഗനൈസേഷനാണ് (എൻ.പി.പി.ഒ) നിരോധനം ഏർപ്പെടുത്തിയത്. 4,000 ടൺ കിവിപ്പഴമാണ് ഇന്ത്യ പ്രതിവർഷം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത്; രാജ്യത്ത് ആഭ്യന്തര ഉത്പാദനം 13,000 ടണ്ണാണ്.