കൂനൂരിലെ സൈനിക ഹെലികോപ്ടർ ദുരത്തിൽ ഗ്രൂപ്പ് ക്യാപ്ടനും അന്തരിച്ചു

ബംഗളൂരു: കൂനൂരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റ സൈനികൻ വരുൺ സിങ് അന്തരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14പേരിൽ 13 പേരും നേരത്തെ മരിച്ചിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ബംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംയുക്ത സൈനിക മേധാവിയ്‌ക്കൊപ്പം ആ ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും മരണത്തിന് കീഴടങ്ങി.

സൈനിക ഹെലികോപ്ടർ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ ചികിൽസയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിന് പിന്നാലെയാണ് വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. അപകടത്തിൽ വരുണിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു. ഇതിനെ അതീജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരാൻ വരുൺ സിംഗിനും ആയിരുന്നില്ല.

വെല്ലിങ്ടണ്ണിലെ ആശുപത്രിയിൽനിന്ന് സൂലൂരിലെ വ്യോമതാവളത്തിലെത്തിക്കുകയും പിന്നീട് ബെംഗളൂവിലേക്ക് വിമാനമാർഗം എത്തിക്കുകയുമായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഉള്ളതെന്നും ജീവൻരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച രാവിലെ പാർലമെന്റിനെ അറിയിച്ചിരുന്നു. റിട്ട. കേണൽ കെ.പി. സിങിന്റെ മകനാണ് വരുൺ സിങ്‌