Fincat

മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി തിരൂരിൽ വഖഫ് സംരക്ഷണ സംഗമം നടത്തി

തിരൂർ : വഖഫ് ബോർഡ് സംബന്ധിച്ച വിഷയങ്ങളിൽ ഒരേശബ്ദം ഒന്നിച്ചുണ്ടാവണമെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ.

1 st paragraph

മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി തിരൂരിൽ നടത്തിയ വഖഫ് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2nd paragraph

ഏറെക്കാലം വഖഫ് ബോർഡ് അംഗമായി പ്രവർത്തിച്ച താൻ ഒരു നിയമനത്തിലും ഇടപെട്ടിട്ടില്ലെന്ന് യോഗത്തിൽ പ്രസംഗിച്ച ഹുസൈൻ മടവൂർ പറഞ്ഞു.

കീഴേടത്തിൽ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് കാരക്കുന്ന്, ആദൃശ്ശേരി അബ്ദുൾഹക്കീം ഫൈസി, എം.ടി. മനാഫ്, ഡോ. മുഹമ്മദ്റാഫി ചെമ്പ്ര, അഡ്വ. ഫൈസൽബാബു, പി.കെ.കെ. തങ്ങൾ, ബഷീർ വെട്ടം, സൈനുദ്ദീൻ എന്ന എനി, സി.എം.ടി. നസ്റുദ്ദീൻ ഷാ തുടങ്ങിയവർ പ്രസംഗിച്ചു.