വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌ത മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാനെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന്‍ അനീഷ് മോനെ സസ്പെന്‍റ് ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. ഹൗസ് സര്‍ജന്‍ ജൂമീന ഗഫൂറാണ് അനീഷിനെതിരെ പരാതി നൽകിയത്.

അനീഷ് മോന്‍റെ പിതാവ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇദ്ദേഹത്തെ വാര്‍ഡില്‍ നിന്ന് മാറ്റിയ സമയത്ത് മര്‍ദ്ദനമുണ്ടായെന്നാണ് പരാതി. ശനിയാഴ്ച രാത്രിയോടെ അനീഷ് മോന്‍റെ പിതാവ് മരിച്ചു