Fincat

കോട്ടയ്ക്കലിൽ ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു

കോട്ടക്കൽ: മലപ്പുറം കോട്ടക്കലിൽ ഗോഡൗണിൽ സാധനങ്ങൾ കയറ്റി ഇറക്കുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു. മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കൽ അട്ടീരിയിലെ സ്വകാര്യ മാർക്കറ്റിങ്ങ് കമ്പനിയിലെ ലിഫ്റ്റ് ആണ് പൊട്ടിവീണത്.

1 st paragraph

അപകടത്തെ തുടർന്ന് ആട്ടിരി പള്ളിപ്പുറം സ്വദേശിയും ഇപ്പോൾ കോട്ടൂരിൽ താമസിക്കുന്ന പരേതനായ പരവക്കൽ കുഞ്ഞിമുഹമദിന്റെ മകൻ മുസ്തഫ (50) മരണപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. പരിക്കേറ്റ ആട്ടീരി കാച്ചപ്പാറ സ്വദേശി കൈതക്കൽ മുജീബി(37) നെ ചെങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുസ്തഫയുടെ മാതാവ്: റുഖിയ. ഭാര്യ: മുജീറ. മക്കൾ: മുർഷിദ, അഫ്സാർ മഷ്ഹൂദ്, ഖബറടക്കം വെള്ളിയാഴ്‌ച്ച പാലപ്പുറം ജുമുഅതു പള്ളി ഖബറിസ്ഥാനിൽ.

2nd paragraph