ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയതക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ മതനിരപേക്ഷ സംഗമം നടത്തി.

തിരൂർ: ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയതക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ മതനിരപേക്ഷ സംഗമം നടത്തി. സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ബസ്സ്റ്റാൻറിൽ നടന്ന സംഗമം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു.

മതനിരപേക്ഷ സംഗമം തിരൂർ ബസ്സ്റ്റാൻറ്റിൽ ഇ ജയൻ ഉദ്ഘാടനം ചെയ്യുന്നു.

ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി അധ്യക്ഷനായി. സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. എരിയാ കമ്മിറ്റി അംഗങ്ങളായ കെ നാരായണൻ, അഡ്വ എസ് ഗിരീഷ്,
ഗഫൂർ പിലില്ലീസ്, ടി ദിനേശ് കുമാർ എന്നിവർ സംസാരിച്ചു. പി പി ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.