Fincat

8 – മത് ‘വരം’ സംസ്ഥാന തല ഭിന്നശേഷി സംഗമം തിരൂരിൽ

തിരൂർ: ഭിന്നശേഷിയുള്ള വ്യക്തികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന
വരം കൂട്ടായ്മ നടത്തുന്ന 8-മത് സംസ്ഥാനതല ഭിന്നശേഷി സംഗമം ശനിയാഴ്ച്ച തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വെച്ചു നടക്കുമെന്ന്
സംഘാടകർ അറിയിച്ചു.

1 st paragraph

മലയാള സർവ്വകലാശാല എൻ.എസ്.എസ് യുണിറ്റും സ്നേഹതീരം വളണ്ടിയർ വിംഗുമായി സഹകരിച്ചാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുൻകൂട്ടി രജിസ്ട്രർ ചെയ്ത ഭിന്നശേഷിയുള്ള 300 പേർ അടക്കം 500 പേർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന വിവിധ സെഷനുകളിലായി പങ്കെടുക്കും.

2nd paragraph

രാവിലെ 9.30 ന്
കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
കുറുക്കോളി മൊയ്തിൽ എം.എൽ.എ അദ്ധ്യക്ഷനാകും. സംസ്ഥാന ആരോഗ്യവകുപ്പ് ഡയക്ടർ ഡോ. വി.ആർ.രാജു വിശിഷ്ടാതിഥിയാകും. ഭിന്നശേഷിക്കാർക്കിടയിൽ സംസഥാനതലത്തിൽ നടത്തിയ സാഹിത്യമത്സരത്തിലെ വിജയി കൾക്കുള്ള പുരസ്കാരം മലയാള സർവ്വകലാശാല രജിസ്ട്രാർ ഇൻ ചാർജ്ഡോ .പി.എം. റജിമോൻ
സമ്മാനിക്കും. ഉച്ചക്ക് 1.30 ന്ടക്കുന്ന 2021 ലെ വരം പുരസ്കാരദാന ചടങ്ങും പവർവീൽചെയർ വിതരണവും ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി
വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും.
സർവകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ അദ്ധ്യക്ഷനാകും.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ വിശിഷ്ടാതിഥിയാകും.
ഈ വർഷത്തെ വരം പുരസകാര ജേതാവ് അക്ഷരപുത്രി കെ.വി റാബിയക്ക്
മന്ത്രി പുരസ്കാരം സമ്മാനിക്കും.
ചടങ്ങിൽ സർവ്വിസിൽ നിന്നും വിരമിക്കുന്ന
ജില്ലാ സാമുഹ്യ നീതി ഓഫീസർ എ. കൃഷ്ണമൂർത്തിക്ക് ഉപഹാരം നൽകും.

തുടർന്ന് നടക്കുന്ന സഹൃദയസംഗമം ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും.ദീർഘകാലത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികൾ സ്റ്റേജിലേക്ക് വീണ്ടും എത്തിക്കുന്നു എന്നതും ഈ പ്രോഗ്രാമിൻ്റെ സവിശേഷതയാണ്.ജില്ലക്കകത്തും പുറത്തുമുള്ള സ്പെഷ്യൽ സ്കൂൾ,ബി ആർ സികളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും.

വൈകിട്ട് ‘സ്നേഹസംഗീതം’ കേരള ഫോക്‌ലോർ അക്കാദമി അംഗം ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഭിന്നശേഷീരംഗത്തെ വിവിധസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സംഘാടകരായ ഡോ.രാജീവ് മോഹൻ ,
ഡോ.പി. ജാവേദ് അനീസ്,
മുജീബ് താനാളൂർ, ഡോ.ടി.സുന്ദർ രാജ്, ഡോ.എം. റാഷിജ്.നാസർ കുറ്റുർ, എന്നിവർ അറിയിച്ചു..