നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് ഒരാൾ മരണപ്പെട്ടു
മലപ്പുറം: പുതുപൊന്നാനി സ്വദേശിയും, ഇപ്പോൾ വെളിയംകോട് ബീവിപ്പടി പടിഞ്ഞാറു ഭാഗം താമസിക്കുന്നതുമായ ചേക്കൻ്റകത്ത് ഹമീദ് മകൻ ആസിഫ് എന്നവരാണ് മരണപ്പെട്ടത്.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയംകോട് , ബീവിപ്പടിയിലാണ് ഓട്ടോ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്.

അപകടത്തിൽ പരിക്ക് പറ്റിയ ആസിഫ്, ജാഷിർ, സഫ്വാൻ, എന്നിവരെ വെളിയംകോട് അൽ-ഫാസ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും, വിദഗ്ദ ചികിത്സക്കായി ആസിഫിനെ അമല ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തെങ്കിലും ആസിഫ് മരണപ്പെടുകയായിരുന്നു.