വൈദ്യുതി തടസപ്പെടും

എടരിക്കോട് 110 കെ.വി. സബ്‌സ്റ്റേഷനില്‍ 110/33 കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ 25 എം.വി.എ. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍  ഡിസംബര്‍ 19, 21 തീയതികളില്‍ ഒതുക്കുങ്ങല്‍, കൂരിയാട്, കല്‍പ്പകഞ്ചേരി സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള എല്ലാ 11 കെ.വി. ഫീഡറുകളിലും   24 മണിക്കൂറും വൈദ്യുതി വിതരണം തടസപ്പെടും. ട്രാന്‍സ്‌ഫോര്‍മര്‍ ടെസ്റ്റിങ്, കമ്മീഷനിങ് എന്നിവയുമായി ബന്ധപ്പെട്ട്  ഡിസംബര്‍ 20, 22, 23, 24, 25 തീയതികളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് എടരിക്കോട് 110 കെ.വി. സബ്‌സ്റ്റേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.