ബാങ്ക് പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണ്ണം

മലപ്പുറം : പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ദ്വിദിന പണിമുടക്കം രണ്ടാം ദിവസവും ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ ഉടന്‍ അനിശ്ചിതകാല പണിമുടക്കം തുടങ്ങാനാണ് ബാങ്ക് യൂണിയന്‍ ഐക്യവേദിയുടെ തീരുമാനം.
ഇന്ന് പണിമുടക്കിയ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും ധര്‍ണ്ണയും നടത്തി.

ബാങ്ക് പണിമുടക്കിന്റെ രണ്ടാം ദിവസം ജീവനക്കാര്‍ നിലമ്പൂര്‍ ടൗണില്‍ നടത്തിയ ധര്‍ണ്ണ


മലപ്പുറത്ത് നടന്ന പ്രകടനത്തില്‍ ബി.കെ.പ്രദീപ്, ജി.കണ്ണന്‍, എന്‍.രാജേഷ്, ഷാനി, പി കെ മിനി, കെ നിഷ, കെ പി എം ഹനീഫ, സുരേഷ് ബാബു കെ.ഹംസ, രാമദാസ്, മുരളീകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഐക്യവേദി ജില്ലാ കണ്‍വീനര്‍ എ.അഹമ്മദ് പ്രസംഗിച്ചു.
നിലമ്പൂരില്‍ പ്രകടനാനന്തരം നടന്ന ധര്‍ണ്ണക്ക് ഉസ്മാന്‍ ,  സുരേഷ് കുമാര്‍, ആതിരാ ഗോപിനാഥ്, പ്രീത, നൗഫല്‍, മുരളി, ബേബി തുടങ്ങിയവര്‍ നേതൃത്വം നൽകി.